Skip to main content

 കൊമേഴ്ഷ്യല്‍ അപ്പ്രന്റീസ്  നിയമനം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ കൊമേഴ്‌സ്യല്‍ അപ്രന്റീസുമാരെ തിരഞ്ഞെടുക്കുന്നതിനായുള്ള വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ജൂണ്‍ 12-ന് രാവിലെ 11.30-ന് നടക്കും.  യോഗ്യത: അംഗീകൃത സര്‍വ്വകലാശാല ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം  (ഡി.സി.എ. / പി.ജി.ഡി.സി.എ. / വേര്‍ഡ് പ്രോസസ്സിംഗ്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍   കോഴ്സില്‍ ഡിപ്ലോമ). മുന്‍പ് മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ഒരു തവണ മാത്രം അപ്രന്റീസായി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി: 30 വയസ്സ് . പരിശീലന കാലം: മൂന്ന് വര്‍ഷം.  പ്രതിമാസ സ്റ്റൈപ്പന്റ്: ഒന്നാം വര്‍ഷം- 10,000 രൂപ, രണ്ടാം വര്‍ഷം- 11,000 രൂപ, മൂന്നാം വര്‍ഷം -12,000 രൂപ.     എസ്.എസ്.എല്‍.സി മുതലുള്ള വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളും, മുന്‍പരിചയ രേഖകളും, പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് :, 0474-2762117, 0474-2950617.
 

   

date