Post Category
അംഗത്വം പുതുക്കുന്നതിന് ക്യാമ്പ്
ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി പദ്ധതിയിലേക്ക് പുതിയ അംഗത്വം നല്‍കുന്നതിനും നിലവിലുള്ള അംഗങ്ങള്‍ക്ക് കുടിശിക തീര്‍ത്ത് അംഗത്വം പുതുക്കുന്നതിനും ക്യാമ്പ് നടത്തുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ജൂണ്‍ 12ന് ആലത്തൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, ജൂണ്‍ 26ന് ഷൊര്‍ണൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, ജൂണ്‍ 29ന് പാലക്കാട് ഡെപ്യൂട്ടി ലേബര്‍ ഓഫീസിലും രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് ക്യാമ്പ്. ഫോണ്‍: 04923 244070, 8547655336.
date
- Log in to post comments