മത്സ്യകര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
2026 വര്‍ഷത്തെ മത്സ്യകര്‍ഷക അവാര്‍ഡിന് മത്സ്യബന്ധന വകുപ്പ് അപേക്ഷകള്‍ ക്ഷണിച്ചു. മികച്ച ശുദ്ധജല മത്സ്യകര്‍ഷകന്‍, ഓരുജല മത്സ്യകര്‍ഷകന്‍, ചെമ്മീന്‍ കര്‍ഷകന്‍, നൂതന മത്സ്യകൃഷി നടപ്പിലാക്കുന്ന കര്‍ഷകന്‍, അലങ്കാര മത്സ്യകര്‍ഷകന്‍, കല്ലുമ്മക്കായ കര്‍ഷകന്‍, പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉത്പാദന യൂണിറ്റുകള്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍, പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുള്ള പ്രത്യേക അവാര്‍ഡ്, മത്സ്യ കര്‍ഷക സഹകരണ സ്ഥാപനങ്ങള്‍, ഇന്നൊവേറ്റീവ് അക്വാകള്‍ച്ചര്‍ യൂണിറ്റ് എന്നിവയ്ക്കാണ് അവാര്‍ഡ്. അപേക്ഷകള്‍ ജൂണ്‍ 12 നകം ജില്ലാ ഓഫിസിലോ മത്സ്യകര്‍ഷക വികസന ഏജന്‍സി ഓഫീസിലോ നേരിട്ടോ ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസ് മുഖേനയോ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് ജില്ലാ ഫിഷറീസ് ഓഫീസുമായോ, മത്സ്യകര്‍ഷക വികസന ഏജന്‍സി ഓഫിസുമായോ, സമീപത്തുള്ള മത്സ്യഭവന്‍ ഓഫിസുമായോ, ബന്ധപ്പെടാം. ഫോണ്‍: 0474 2795545, 0474 2792850.
- Log in to post comments