നിലമ്പൂര്‍ ഐ.ടി.ഡി.പി.ഓഫീസ് പരിധിയിലെ സ്ഥാപനങ്ങളില്‍ നിയമനം
നിലമ്പൂര്‍ ഐ.ടി.ഡി.പി. ഓഫീസ് പരിധിയിലെ എം.ആര്.എസ്./പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലേക്ക് കുക്ക്/വാച്ച്മാന്/ആയ/എഫ്.ടി.എസ് തസ്തികകളിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് താത്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള അഭിമുഖം നിലമ്പൂര്‍ മിനിസിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഡി.പി. ഓഫീസില്‍ ജൂണ്‍ 12 ന് രാവിലെ 10.30 മുതല്‍ 4.30 വരെ നടക്കും. റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ എം.ആര്.എസ്/ഹോസ്റ്റലുകളില്‍ താമസിച്ച് ജോലി ചെയ്യുന്നതിന് താത്പര്യമുള്ള 20 നും 45 നുമിടയില്‍ പ്രായമുള്ള പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം, എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കാം. നാല് തസ്തികകളിലേക്കും ഏഴാം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. കുക്ക് തസ്തികയില്‍ ഹോട്ടല്‍ മാനേജ്മെന്റ് ഫുഡ്/ ക്രാഫ്റ്റ് കോഴ്സ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. യോഗ്യരായ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ അഭാവത്തില്‍ മറ്റ് വിഭാഗത്തില്‍ ഉള്‍പെട്ടവരെയും പരിഗണിക്കും. ഫോണ്‍- 04931- 220315.
- Log in to post comments