Skip to main content

വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ

ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക, ന്യൂനപക്ഷ (ക്രിസ്ത്യന്‍/മുസ്ലീം), പൊതുവിഭാഗങ്ങളില്‍പ്പെട്ട വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സ്വയംതൊഴില്‍ വായ്പ നല്‍കുന്നു. 18 നും 55 നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. നാല് മുതല്‍ എട്ട് ശതമാനം വരെ പലിശനിരക്കില്‍  വസ്തു/ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയിലാണ് വായ്പ.  mithrasoft.kswdc.org മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.  വിവരങ്ങള്‍ക്ക്:  ജില്ലാ ഓഫീസ്, വനിതാ വികസന കോര്‍പ്പറേഷന്‍, രണ്ടാം നില, എന്‍.തങ്കപ്പന്‍ മെമ്മോറിയല്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, ക്ലോക്ക് ടവറിന് സമീപം, ചിന്നക്കട, കൊല്ലം - 691001. ഫോണ്‍:   9188606806  
 

 

date