Skip to main content

അറിയിപ്പുകള്‍

ജലവിതരണം മുടങ്ങും

കുറ്റിക്കാട്ടൂര്‍ ബൂസ്റ്റര്‍ സ്റ്റേഷനിലെ കെ.എസ്.ഇ.ബി ട്രാന്‍സ്‌ഫോമറില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ജൂണ്‍ 12ന് രാവിലെ മുതല്‍ മെഡിക്കല്‍ കോളേജ്, മെഡിക്കല്‍ കോളേജ് പരിസരപ്രദേശം, കോവൂര്‍, മുണ്ടിക്കല്‍താഴം, കാളാണ്ടിത്താഴം, പൊക്കുന്ന്, പൊന്നംകോട് കുന്ന്, ഇരിങ്ങാടന്‍പള്ളി, നടപ്പാലം, ഒഴുക്കര, വെള്ളിപ്പറമ്പ്, കോവൂര്‍ എം.എല്‍.എ റോഡ്, നെയ്ത്തുകുളങ്ങര, സൈബര്‍ പാര്‍ക്ക്, മായനാട്, ദേവഗിരി, ചേവായൂര്‍, മഠത്തില്‍ മുക്ക്, പൂവങ്ങല്‍, ഗുരുവായൂരപ്പന്‍ കോളേജ്, ചിപ്പിലിപ്പാറ, ചേവായൂര്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ കുടിവെള്ള വിതരണം പൂര്‍ണമായും മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

ടി.ഇ.ഡി പദ്ധതി: അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് സമുദ്ര ജൈവവൈവിധ്യ സംരക്ഷണത്തിനായി നടപ്പാക്കുന്ന ട്രോളറുകളില്‍ ടര്‍ട്ടില്‍ എക്സ്‌ക്ലൂഡര്‍ ഡിവൈസുകള്‍ (മത്സ്യബന്ധന വലകളില്‍ കുടുങ്ങുന്ന കടലാമകളെ സ്വയം രക്ഷപ്പെടാന്‍ സഹായിക്കുന്ന ഉപകരണം) ഘടിപ്പിക്കുന്ന പദ്ധതിയില്‍ ട്രോളര്‍ ഉടമകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. 100 ശതമാനം സബ്സിഡിയോടെ നടപ്പാക്കുന്ന പദ്ധതിയുടെ 60 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വിഹിതവും 40 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമാണ്. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജൂണ്‍ 16ന് ഒരു മണിക്ക് മുമ്പ് ബേപ്പൂര്‍, വെള്ളയില്‍, കൊയിലാണ്ടി, വടകര മത്സ്യഭവനുകളില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2383780 നമ്പറിലോ പ്രാദേശിക മത്സ്യഭവനുകളിലോ പ്രവൃത്തി സമയങ്ങളില്‍ ബന്ധപ്പെടാം.

ദര്‍ഘാസ് ക്ഷണിച്ചു

കോഴിക്കോട് തുറമുഖ ഓഫീസറുടെ ഉപയോഗത്തിനായി 10 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള കാര്‍ വാടകക്ക് ലഭ്യമാക്കാന്‍ ദര്‍ഘാസ് ക്ഷണിച്ചു. 'കോഴിക്കോട് തുറമുഖ ഓഫീസറുടെ ഉപയോഗത്തിലേക്കായി കാര്‍ വാടകക്ക് ലഭ്യമാക്കുന്നതിനുള്ള ദര്‍ഘാസ്' എന്ന് കവറില്‍ രേഖപ്പെടുത്തി പോര്‍ട്ട് ഓഫീസര്‍, കോഴിക്കോട്, ബേപ്പൂര്‍ പോര്‍ട്ട്, കോഴിക്കോട് 673015 എന്ന വിലാസത്തില്‍ ജൂണ്‍ 18ന് ഒരു മണിക്ക് മുമ്പ് ലഭ്യമാക്കണം. ഫോണ്‍: 0495 2414863.

അപേക്ഷ ക്ഷണിച്ചു

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് (കേരള) വകുപ്പിന് കീഴില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിങ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി/എസ്.ടിയുടെ ആഭിമുഖ്യത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി നടത്തുന്ന 10 മാസത്തെ സൗജന്യ സ്റ്റെനോഗ്രഫി/ടൈപ്പ്‌റൈറ്റിങ്/കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി യോഗ്യതയുള്ള 26 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ജൂണ്‍ 15 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഉണ്ടാകണം. ഫോണ്‍: 0495 2376179

വയര്‍മാന്‍ പരീക്ഷ

കേരള ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് നടത്തുന്ന വയര്‍മാന്‍ എഴുത്തുപരീക്ഷ ജൂണ്‍ 13ന് വെള്ളിമാട്കുന്നിലെ കോഴിക്കോട് ഗവ. ലോ കോളേജില്‍ നടക്കും. സംരക്ഷ പോര്‍ട്ടലില്‍നിന്ന് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് രേഖകള്‍ സഹിതം എത്തണം. ഫോണ്‍: 04952950002

ടെണ്ടര്‍ ക്ഷണിച്ചു

കിഫ്ബി സ്‌പെഷ്യല്‍ തഹസില്‍ദാറുടെ (എല്‍.എ) കോഴിക്കോട് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിനായി മാസവാടക അടിസ്ഥാനത്തില്‍ 11 മാസത്തേക്ക് ഏഴ് സീറ്റുള്ള എ.സി വാഹനത്തിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ 17ന് വൈകീട്ട് മൂന്നിന് മുമ്പ് ടെണ്ടര്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സിവില്‍ സ്റ്റേഷനിലുള്ള കിഫ്ബി കാര്യാലയത്തില്‍ ബന്ധപ്പെടാം.

ക്വട്ടേഷന്‍ ക്ഷണിച്ചു

ഭൂമി തരംമാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി കോഴിക്കോട് ആര്‍.ഡി.ഒ ഓഫീസിന്റെയും സബ് ഓഫീസുകളുടെയും ഉപയോഗത്തിനായി ഒരു വര്‍ഷത്തേക്ക് മാസവാടക വ്യവസ്ഥയില്‍ അഞ്ച് സീറ്റ് വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 18ന് വൈകീട്ട് 2.30ന് മുമ്പ് കോഴിക്കോട് റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. വ്യവസ്ഥകള്‍ ഓഫീസ് നോട്ടീസ് ബോര്‍ഡിലും www.kozhikode.nic.in വെബ്‌സൈറ്റിലും ലഭ്യമാണ്.

ആര്‍.ടി.എ യോഗം

കോഴിക്കോട്, വടകര റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം ജൂലൈ ഒന്നിന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

ലാബ് ടെക്‌നിഷ്യന്‍ ട്രെയിനി

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്.ഡി.എസിന് കീഴില്‍ ഒരു വര്‍ഷത്തേക്ക് ലാബ് ടെക്‌നിഷ്യന്‍ ട്രെയിനിയെ നിയമിക്കും. യോഗ്യത: ഡി.എം.ഇ അംഗീകാരമുള്ള ഡി.എം.എല്‍.ടി. പ്രായപരിധി: 18-35. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജണ്‍ 16ന് രാവിലെ 11.30 ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിനെത്തണം. 

റിസര്‍ച്ച് ഓഫീസര്‍ നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്.ഡി.എസിന് കീഴില്‍ റിസര്‍ച്ച് ഓഫീസറെ നിയമിക്കും. യോഗ്യത: എം.എസ്.സി ലൈഫ് സയന്‍സ്/എം.എസ്.സി എം.എല്‍.ടി, മോളിക്യുലാര്‍ റിസര്‍ച്ചിലോ മോളിക്യുലാര്‍ ഡയഗ്‌നോസ്റ്റിക്‌സിലോ മൂന്ന് വര്‍ഷത്തെ പരിചയം. പ്രായപരിധി: 18-45. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജണ്‍ 17ന് രാവിലെ 11.30 ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിനെത്തണം. 

മുതിര്‍ന്ന പൗരന്മാര്‍ക്ക് മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ പരിശീലനം

ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ കോഴ്‌സില്‍ പ്രവേശനം ആരംഭിച്ചു. സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2370026, 8891370026.

സീറ്റൊഴിവ്

ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, വീട്ടുപകരണ റിപ്പയറിങ് കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ നേരിട്ടെത്തി
പ്രവേശനം നേടാം. ഫോണ്‍: 0495 2370026, 8891370026.

ട്യൂട്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കക്കോടിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ യു.പി, ഹൈസ്‌കൂള്‍ ട്യൂട്ടര്‍മാരെ നിയമിക്കും. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, നാച്വുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലാണ് നിയമനം. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ബി.എഡും കെ-ടെറ്റും. യു പി ട്യൂട്ടര്‍ക്ക് ടി.ടി.സി, കെ-ടെറ്റ് ആണ് അടിസ്ഥാന യോഗ്യത. സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അപേക്ഷയും സഹിതം ജൂണ്‍ 20ന് വൈകീട്ട് അഞ്ചിന് മുമ്പ് ചേളന്നൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷിക്കണം. അഭിമുഖം ജൂണ്‍ 23ന്. ഫോണ്‍: 9947394372, 8075138862.

വനിതാ ഐ.ടി.ഐയില്‍ പ്രവേശനം

കോഴിക്കോട് ഗവ. വനിതാ ഐ.ടി.ഐയിലെ വിവിധ എന്‍.സി.വി.ടി ട്രേഡുകളില്‍ പ്രവേശത്തിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. itiadmissions.kerala.gov.in മുഖേന ജൂണ്‍ 30 വരെ അപേക്ഷിക്കാം. ഫോണ്‍: 0495-2373976.

date