Skip to main content

ദേശമംഗലം ഗവ. ഐ.ടി.ഐ. അഡ്മിഷന്‍

 
ദേശമംഗലം ഗവ. ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്‍, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (2 വര്‍ഷ എന്‍.സി.വി.റ്റി മെട്രിക്ക് കോഴ്‌സുകള്‍) ട്രേഡുകളിലേക്ക് 2026-27 അധ്യയന വര്‍ഷത്തെ പ്രവേശനം ആരംഭിച്ചു. അപേക്ഷ ഓണ്‍ലൈനായി https://itiadmissions.kerala.gov.in എന്ന ജാലകം അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി നേരിട്ടും https://det.kerala.gov.in എന്ന വെബ് സൈറ്റിലുളള ലിങ്ക് മുഖേനയും അപേക്ഷകള്‍ ഓണ്‍ലൈനായി ജൂണ്‍ 30 വരെ അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിനുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പ്രോസ്‌പെക്ടസും വകുപ്പ് വെബ്‌സൈറ്റിലും (https://det.kerala.gov.in), അപേക്ഷ സമര്‍പ്പിക്കേണ്ട ജാലകം അഡ്മിഷന്‍ പോര്‍ട്ടലിലും (https://itladmissions.kerala.gov.in) ലഭ്യമാണ്. വെബ്‌സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച് ആ പോര്‍ട്ടലില്‍ തന്നെ ഓണ്‍ലൈന്‍ വഴി 100 രൂപ ഫീസടച്ച് കേരളത്തിലെ ഏത് ഐ.ടി.ഐകളിലേയ്ക്കും പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്. ജാലകം അഡ്മിഷന്‍ പോര്‍ട്ടലില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ ഏറ്റവും അടുത്തുള്ള സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ നേരിട്ടെത്തി വെരിഫിക്കേഷന്‍ നടത്തേണ്ടതാണ്. വെരിഫിക്കേഷന്‍ നടപടികള്‍ ആരംഭിക്കുന്ന തീയതി ജൂണ്‍ 15 മുതല്‍ ജൂലൈ മൂന്ന് വരെ.
കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 04884 279944, 7736559330, 8547596076, 9496970250.

date