Skip to main content

ജില്ലാതല അറിയിപ്പുകൾ

ഗ്രാഫ്റ്റ് ചെയ്ത തൈകൾ, വിത്തുകൾ വിൽപ്പനയ്ക്ക് 

പീലിക്കോട് കാർഷിക ഗവേഷണകേന്ദ്രത്തിൽ ഉത്പാദിപ്പിച്ച ഗ്രാഫ്റ്റ് ചെയ്ത വിവിധയിനം മാവിൻ തൈകൾ, കവുങ്ങിൻ തൈകൾ, TxD തെങ്ങിൻ തൈകൾ എന്നിവ വിൽപ്പനയ്ക്ക് തയ്യാർ.
മാവിൻ തൈകൾ (ഗ്രാഫ്റ്റ്) - പിലിക്കോട് 1, ഫിറാങ്കിലഡുവ, പനങ്കാലു, കുഞ്ഞിമംഗലം, ബംഗനപ്പള്ളി, കാലപ്പാടി, ഗുദാദ്, മെർകുറി, അൽഫോൺസോ, H x കാലപ്പാടി, ജഹാംഗീർ, പ്രിയൂർ, മൽഗോവ.
തെങ്ങിൻ തൈകൾ (TxD) - കേരശ്രീ, കേരഗംഗ, അനന്തഗംഗ, ലക്ഷഗംഗ.
കവുങ്ങിൻ തൈകൾ - മംഗള, മോഹിത് നഗർ, കാസറഗോഡ് ലോക്കൽ.
പച്ചക്കറി വിത്തുകൾ - ചീര (അരുൺ), വെണ്ട (അർക്ക അനാമിക, സൽകീർത്തി), കുമ്പളം (ഇന്ദു), പയർ (ലോല, ഗീതിക), വെള്ളരി (സൗഭാഗ്യ, അരുണിമ), മത്തൻ (അമ്പിളി, സുവർണ്ണ, സരസ്). ഫോൺ: 0467 226632. 

 ലക്‌ചറർ ഒഴിവ് 

കണ്ണൂർ ഗവ. പോളിടെക്‌നിക്ക് കോളേജിൽ ടെക്സ്റ്റൈൽ ടെക്നോളജി വിഭാഗത്തിൽ ലക്‌ചറർ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ്സോടുകൂടി ബി ടെക്/എം ടെക് പാസ്സായ ഉദ്യോഗാർത്ഥികൾ രേഖകൾ സഹിതം ജൂൺ 11 ന് രാവിലെ പത്ത് മണിക്ക് പ്രിൻസിപ്പാൾ മുമ്പാകെ നടത്തുന്ന കുടിക്കാഴ്ച്ചയ്ക്കും എഴുത്തു പരീക്ഷക്കും എത്തണം. ഫോൺ:04972835106.

 ക്വട്ടേഷൻ ക്ഷണിച്ചു 

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് ലൈബ്രറി ബ്ലോക്കിലെ ലിഫ്റ്റ് യൂണിറ്റിന് ജനറേറ്റർ ബാക്ക്-അപ്പ് വൈദ്യുതി ലഭ്യമാക്കുന്നതിന് ചേഞ്ച് ഓവർ സ്വിച്ച് സ്ഥാപിക്കുന്നതും അനുബന്ധ കേബിൾ വലിക്കൽ, ഉപകരണങ്ങളുടെ വിതരണം, സ്ഥാപിക്കൽ, പരിശോധന, കമ്മീഷനിംഗ് എന്നിവ ഉൾപ്പെടുന്ന പ്രവൃത്തി നിർവഹിക്കുന്നതിനായി അംഗീകൃത സ്ഥാപനങ്ങൾ /കോൺട്രാക്ടർമാരിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 23 ഉച്ച 12.30. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0497-2780226, വെബ്സൈറ്റ് - www.cek.ac.in.

 അപേക്ഷ ക്ഷണിച്ചു 

2026-27 അകാദമിക് വർഷം കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ & ഇലട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിങ് വകുപ്പിൽ നിലവിലുള്ളതും അകാദമിക് വർഷത്തിൽ ഉണ്ടായേക്കാവുന്നതുമായ അഡ്ഹോക് അസിസ്റ്റൻറ് പ്രൊഫസർമാരുടെ ഒഴിവുകളിലേക്ക് തൽകാലിക നിയമനത്തിന് പരിഗണിക്കുന്നതിലേക്കായി പാനൽ തയ്യാറാക്കുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത പരീക്ഷക്കും കൂടികാഴ്‌ച്ചയ്ക്കും തയാറായി അസ്സൽ പ്രമാണങ്ങളുമായി ജൂൺ 17 ന് രാവിലെ 9.30 ന് അതാത് വകുപ്പ് തലവൻമാർക്ക് മുൻപാകെ നേരിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ www.geek.ac.in ൽ.

 ഡി.എൽ.എഡ് 
 
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഡി.എൽഎഡ് 2026-28 ഗവ./എയിഡഡ് /സ്വാശ്രയ ദ്വിവത്സര കോഴ്സിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ https://kbpe.kerala.gov.in/deled2026/എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയി സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി ജൂൺ 15 വൈകുന്നേരം 5 മണി.

 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡി‌ലും ടെക്നോളജിയിൽ കോഴ്സുകൾ 

തോട്ടടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡി‌ലും ടെക്നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന, കണ്ണൂർ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്‌ത കോളേജ് ഫോർ കോസ്റ്റ്യൂം ആൻ്റ് ഫാഷൻ ഡിസൈനിംഗിൽ 2026 - 27 അദ്ധ്യയന വർഷം ബി.എസ്.സി. കോസ്റ്റ്യൂം ആന്റ്റ് ഫാഷൻ ഡിസൈനിംഗ്, ബി.എസ്.സി ഇൻ്റീരിയർ ഡിസൈനിംഗ് ആന്റ്റ് ഫർണിഷിംഗ് എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. വിദ്യാർത്ഥികൾ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ www.admission Kannuruni versity. ac.in എന്ന സിങ്കിൾ വിൻഡോ വെബ് സൈറ്റിലൂടെ ഓൺ ലൈൻ രജിസ്ട്രേഷൻ ചെയ്യണം. മാനേജ്‌മെൻ്റ് ക്വാട്ടയിൽ അപേക്ഷിക്കുവാൻ താൽപര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷകർ പ്ലസ്‌ടു പാസ്സായിരിക്കണം. ഫോൺ: 8281574390

 ഭിന്നശേഷിക്കാർക്ക് അവസരം 

ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഡ്രാഫ്ട്സ്മാൻ /ഓവർസിയർ ഗ്രേഡ് (സിവിൽ) തസ്തികയിൽ ഭിന്നശേഷിക്കാർക്കായി (മൾട്ടിപ്പിൾ ഡിസബിലിറ്റി) സംവരണം ചെയ്ത മൂന്ന് താത്കാലിക ഒഴിവുണ്ട് .
യോഗ്യത എസ് എസ് എൽ സി പാസ്സ്. കൂടാതെ സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. പ്രായപരിധി 41. (നിയമാനുസൃത ഇളവ് ബാധകം ) ശമ്പളം : 37500-79000. ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളിൽ ജൂൺ 22 നകം പേര് രജിസ്റ്റർ ചെയ്യണം.

 വൈദ്യുതി മുടക്കം 

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വില്ലേജ് മുക്ക്, സലഫി, ഇന്ദിരാനഗർ, ചോലപ്പാലം, കരിമ്പുംകര എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂൺ 10 ന് രാവിലെ എട്ടു മുതൽ മൂന്ന് വരെ വൈദ്യുതി മുടങ്ങും.

date