Post Category
പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിച്ചു
പാലക്കാട് ആര്‍. ഐ സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ ശ്രീജിത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. വിവിധ മേഖലകളില്‍ നിന്നായി 23 സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് 533 ട്രെയിനികള്‍ അഭിമുഖത്തില്‍ പങ്കെടുത്തു. കഞ്ചിക്കോട് സെന്റ് ഗോബെയ്ന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍ ഫര്‍ണിച്ചറുകളുടെ കൈമാറ്റവും അനുബന്ധമായി നടന്നു. മലമ്പുഴ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ എ രാജേഷ് അധ്യക്ഷനായി. മലമ്പുഴ ഗ്രാമപഞ്ചായത്ത് അംഗം ലീലാവതി സതീഷ്, അസിസ്റ്റന്റ് അപ്രന്റീഷിപ്പ് അഡൈ്വസര്‍ കെ.പി സാദത്ത്, ലക്ഷദ്വീപ് ആന്‍ഡ് കേരള റീജിയണല്‍ ഡയറക്ടര്‍ സി.യുവരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments