നിപ ഭീതി അകലുന്നു; സമ്പര്‍ക്കപ്പട്ടികയിലെ ഒരാള്‍കൂടി ആശുപത്രി വിട്ടു
നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒരാളെ കൂടി പരിശോധനാഫലം നെഗറ്റീവ് ആവുകയും രോഗലക്ഷണങ്ങള്‍ കുറയുകയും ചെയ്തതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ സമ്പര്‍ക്കപ്പട്ടികയില്‍നിന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒമ്പത് പേരില്‍ ആറുപേരും ആശുപത്രി വിട്ടു. നിലവില്‍ മൂന്നുപേര്‍ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.
നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ തുടരുന്നു. രോഗബാധിതന്റെ സമ്പര്‍ക്ക പട്ടികയില്‍ ഇന്ന് പുതിയതായി ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ 104 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ നാലുപേര്‍ ഹൈയസ്റ്റ് റിസ്ക് വിഭാഗത്തില്‍പ്പെട്ടവരും 14 പേര് ഹൈ റിസ്ക് വിഭാഗത്തില്‍ പെട്ടവരും 86 പേര് കുറഞ്ഞ റിസ്ക് ഭാഗത്തില്‍പ്പെട്ടവരും ആണ്.
രോഗബാധ റിപ്പോര്‍ട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷന് അഞ്ചിലെ 50 വീടുകളില്‍ കൂടി ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് സന്ദര്‍ശനം നടത്തി.
- Log in to post comments