Skip to main content

ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ അസിസ്റ്റന്റ് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂണ്‍ 22 ന് രാവിലെ 10 ന് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലെ ഐ.സി.ഡി.എസ് ഓഫീസില്‍ നടക്കും. അംഗീകൃത ബോര്‍ഡില്‍ നിന്നോ തത്തുല്യ ബോര്‍ഡില്‍ നിന്നോ പന്ത്രണ്ടാം ക്ലാസ് വിജയിച്ചവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. കംപ്യൂട്ടര്‍  കൈകാര്യം ചെയ്യുന്നതില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. മുന്‍പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വെയിറ്റേജ് ലഭിക്കും. 2026 ജൂണ്‍ 15-ന് 40 വയസ്സ് കവിയരുത്.

പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍-9048497487.

date