Post Category
സെന്‍സസ്; ജില്ലയില്‍ ഇതുവരെ സെല്‍ഫ് എന്യുമറേഷന്‍ നടത്തിയത് 6710 പേര്‍
ദേശീയ സെന്‍സസിന്റെ ഭാഗമായി കുടുംബങ്ങള്‍ സ്വന്തമായി ഓണ്‍ലൈനില്‍ വിവരങ്ങള്‍ നല്‍കുന്ന സെല്‍ഫ് എന്യുമറേഷന്‍ മൂന്നു ദിവസം പിന്നിട്ടപ്പോള്‍ ജില്ലയില്‍ പങ്കെടുത്തത് 6710 പേര്‍. ഇന്നലെ(ജൂണ്‍ 18) വൈകുന്നേരം വരെയുള്ള കണക്കാണിത്.മുതിര്‍ന്ന കായിക പരിശീലകന്‍ കെ.പി. തോമസ്, ചലച്ചിത്ര നടൻ ജോജി മുണ്ടക്കയം, ഗിന്നസ് റെക്കോര്‍ഡുടമ അഭിഷ് ഡോമിനിക് തുടങ്ങിയവര്‍ ഇന്നലെ സെല്‍ഫ് എന്യുമറേഷന്‍ നടത്തി. വൈക്കം നഗരസഭയിലെ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും സെല്‍ഫ് എന്യുമറേഷനില്‍ പങ്കാളികളായി. നഗരസഭയിലെ എന്യുമറേഷന്‍ ചലച്ചിത്ര പിന്നണി ഗായകന്‍ ദേവാനന്ദ് ഉദ്ഘാടനം ചെയ്തു. https://se.census.gov.in/ എന്ന പോര്‍ട്ടല്‍ വഴിയ ജൂണ്‍ 30വരെ സെല്‍ഫ് എന്യുമറേഷന് അവസരമുണ്ട്.
date
- Log in to post comments