Post Category
ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് ജൂൺ 19ന് കളക്ടറേറ്റിൽ
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ തൃശൂർ ജില്ലാതല സിറ്റിംഗ് ജൂൺ 19ന് രാവിലെ പത്ത് മുതൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തും. കമ്മീഷൻ അംഗം പി. റോസ ഹർജികൾ പരിഗണിക്കും. നിലവിലുള്ള പരാതികൾ തീർപ്പാക്കുന്നതോടൊപ്പം പുതിയ പരാതികളും കമ്മീഷൻ സ്വീകരിക്കും. സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈന, പാഴ്സി വിഭാഗങ്ങളിൽപ്പെട്ടവർക്ക് തങ്ങളുടെ പരാതികൾക്ക് പരിഹാരം കാണുന്നതിനായി കമ്മീഷനെ സമീപിക്കാം. പൊതുജനങ്ങൾക്ക് തങ്ങളുടെ പരാതികൾ സിറ്റിംഗിൽ നേരിട്ടോ, തപാൽ മുഖേനയോ, kscminorities@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ 9746515133 എന്ന വാട്സ്ആപ്പ് നമ്പറിലോ സമർപ്പിക്കാം
date
- Log in to post comments