*ഇടുക്കി ഫിഫ വേള്‍ഡ് കപ്പ് ബുക്ക് ചലഞ്ച് 2026*
ഫുട്‌ബോള്‍ കേവലം ഒരു കളിയല്ല; ആവേശത്തിലൂടെയും സ്വപ്നങ്ങളിലൂടെയും
ഒത്തൊരുമയിലൂടെയും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന്
ആളുകളെ ഒന്നിപ്പിക്കുന്ന വികാരമാണ്.
ഫിഫ ലോകകപ്പിനോടനുബന്ധിച്ച്, ഫുട്‌ബോള്‍ പ്രേമികള്‍ക്കായി സബ് കളക്ടര്‍ ഓഫീസ് ഇടുക്കി 'ഇടുക്കി ഫിഫ വേള്‍ഡ് കപ്പ് ബുക്ക് ചലഞ്ച് 2026' അവതരിപ്പിക്കുന്നു. നിങ്ങള്‍
പിന്തുണയ്ക്കുന്ന ടീമിന് വേണ്ടി പുസ്തകങ്ങള്‍ സംഭാവന ചെയ്തുകൊണ്ട് ഈ ചലഞ്ചില്‍
പങ്കാളികളാകാം.
നിങ്ങള്‍ നല്‍കുന്ന ഓരോ പുസ്തകത്തോടൊപ്പം താഴെ പറയുന്ന വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തുക:
*നിങ്ങളുടെ പേര്
*നിങ്ങള്‍ പിന്തുണയ്ക്കുന്ന ടീം
*പുസ്തകം ലഭിക്കുന്ന കുട്ടിക്ക്
നല്‍കാനുള്ള ഒരു ചെറിയ സന്ദേശം
ലോകകപ്പ് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍, ഏത് ടീമിന്റെ ആരാധകരാണോ ഏറ്റവും കൂടുതല്‍
പുസ്തകങ്ങള്‍ സംഭാവന ചെയ്തത്, ആ ടീമിനെ 'ഇടുക്കി ഫിഫ വേള്‍ഡ് കപ്പ്
ബുക്ക് ചലഞ്ച് 2026' വിജയികളായി പ്രഖ്യാപിക്കുന്നതാണ്.
ശേഖരിക്കുന്ന പുസ്തകങ്ങള്‍ ജില്ലയിലെ ചൈല്‍ഡ് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷനുകളിലും
കുട്ടികള്‍ക്കായുള്ള മറ്റ് സ്ഥാപനങ്ങളിലും വിതരണം ചെയ്യും.
ഈ ലോകകപ്പ് സീസണില്‍ കളിക്കളത്തില്‍ ഗോളുകള്‍ നേടുന്നതിനൊപ്പം, നമ്മുടെ കുട്ടികളുടെ
ജീവിതത്തില്‍ അറിവിന്റെ പുതിയ അവസരങ്ങള്‍ തുറക്കാനും നമുക്ക് കൈകോര്‍ക്കാം.
നിങ്ങളുടെ ടീമിനെ പിന്തുണയ്ക്കൂ. ഒരു പുസ്തകം പങ്കുവെക്കൂ. ഒരു കുഞ്ഞിന്
പ്രചോദനമാകൂ.
(ഐ.ഡി.കെ പി.ആര്‍. 916/06/26)
*ഡ്രൈ ഡേ ആചരണം: സ്‌കൂള്‍തല പ്രവര്‍ത്തനങ്ങളുടെ
ജില്ലാതല ഉത്ഘാടനം സംഘടിപ്പിച്ചു*
ആരോഗ്യ വകുപ്പ് സംസ്ഥാന വ്യാപകമായി
നടപ്പിലാക്കുന്ന ഡ്രൈ ഡേ ക്യാമ്പയിന്റെ ഇടുക്കി സ്‌കൂള്‍ തല
പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉത്ഘാടനം മണിപ്പാറ സെന്റ് മേരിസ്
സ്‌കൂളില്‍ നടന്നു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം
), ആരോഗ്യ കേരളം, വാഴത്തോപ്പ് കുടുംബാരോഗ്യ
കേന്ദ്രം, മണിപ്പാറ സെന്റ് മേരീസ് സ്‌കൂള്‍ എന്നിവയുടെ
സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി അഡിഷണല്‍ ജില്ലാ
മജിസ്ട്രേറ്റ് മിനി കെ. ജോണ്‍ ഉദ്ഘാടനം ചെയ്തു.
വാഴത്തോപ്പ് ഗ്രാമ
പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.
ജില്ലാമെഡിക്കല്‍ ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഷിജു ടി
കെ, ഇടുക്കി മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ എം ബി ബി എ സ്
വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക്
ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു.
മൂന്ന് ദിവസത്തെ ഡ്രൈ ഡേ ക്യാമ്പയിന്റെ ഭാഗമായി വെള്ളിയാഴ്ച
സ്‌കൂളുകള്‍, ശനിയാഴ്ച സ്ഥാപനങ്ങള്‍, ഞായറാഴ്ച വീടുകള്‍ എന്നിവിടങ്ങളിലാണ് ഡ്രൈ ഡേ ആചരിക്കുന്നത്.
സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജെയിംസ് പാലക്കാ മറ്റത്തില്‍, ജില്ലാ പ്രോഗ്രാം
മാനേജര്‍ ഡോ. സിബി ജോര്‍ജ്, വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രം
മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആല്‍ബര്‍ട്ട് ജെ. തോട്ടുപാട്ട്, സെന്റ് മേരീസ്
യു.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ്, ഡെപ്യൂട്ടി ജില്ലാ
എജുക്കേഷന്‍ ആന്‍ഡ് മീഡിയാ ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments