ഗോത്രബന്ധു പദ്ധതി: നിലമ്പൂരില്‍ മെന്റര്‍ ടീച്ചര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ നടപ്പിലാക്കുന്ന 'ഗോത്രബന്ധു' പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ പ്രൈമറി സ്കൂളുകളില്‍ മെന്റര്‍ ടീച്ചര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ചോലനായ്ക്കര്‍, കാട്ടുനായ്ക്കര്‍, പണിയ വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കാണ് മുന്‍ഗണന. മലപ്പുറം ജില്ലയില്‍ ആകെ 29 ഒഴിവുകളാണുള്ളത്. 2026-27 അധ്യയന വര്‍ഷത്തില്‍ താത്ക്കാലികമായി നടത്തുന്ന ഈ നിയമനത്തിന് പ്രതിമാസം 21,900/ രൂപ വേതനം ലഭിക്കും. അപേക്ഷകര്‍ 18-നും 45-നും മധ്യേ പ്രായമുള്ളവരാകണം. വിദ്യാഭ്യാസ യോഗ്യത: ടി.ടി.സി/ഡി.എഡ് ഉള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യരായവര്‍ ലഭ്യമല്ലെങ്കില്‍ ബി.എഡ് ഉള്ളവരെയോ പ്ലസ് ടു പാസ്സായവരെയോ പരിഗണിക്കും. ഉദ്യോഗാര്‍ഥികള്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തോ സമീപത്തോ താമസിക്കുന്നവരും ഗോത്രവിഭാഗത്തിന്റെ തനത് ഭാഷയും സംസ്കാരവും അറിയുന്നവരുമായിരിക്കണം. മത്സര പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ജൂലൈ ഏഴിനാണ് പരീക്ഷ. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 23 ന് വൈകുന്നേരം അഞ്ചിനകം ബന്ധപ്പെട്ട പ്രൊജക്ട് ഓഫീസറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം. അപേക്ഷാ ഫോമും സിലബസും വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 04931-220315 (ഐ.ടി.ഡി.പി.നിലമ്പൂര്‍), 9496070368 (ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, നിലമ്പൂര്‍),9496070369 (ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എടവണ്ണ), 9496070400 (ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, പെരിന്തല്‍മണ്ണ).
- Log in to post comments