അയ്യങ്കാളി മെമ്മേറിയല്‍ ടാലന്റ് സെര്‍ച് സ്‌കോളര്‍ഷിപ്- അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വിഭാഗത്തിലെ അഞ്ച്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രകാരം പഠന സഹായത്തിന് അപേക്ഷ ക്ഷണിച്ചു. 2026-27 വര്‍ഷം സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ 5, 8 ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്കാണ് അര്‍ഹത. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 15. ഇ-ഗ്രാന്റ് പോര്‍ട്ടല്‍ 3.0 മുഖേന നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും സമര്‍പ്പിക്കണം. അപേക്ഷയുടെ പകര്‍പ്പ് ബന്ധപ്പെട്ട ബ്ലോക്ക്/മുന്‍സിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാക്കണം. അപേക്ഷാ ഫോം അതത് ബ്ലോക്ക്/മുന്‍സിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ തത്പരരായവരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായ സമര്‍ഥരായ പട്ടികജാതി വിഭാഗത്തിലെ കുട്ടികള്‍ക്കായാണ് പദ്ധതി നടപ്പിലാക്കുന്നത്.
- Log in to post comments