Skip to main content

ആധാർ വെരിഫിക്കേഷൻ: പ്രധാന അധ്യാപകർ നേരിട്ട് ഹാജരാകണം

 

2026-27 അധ്യയന വർഷത്തെ ആറാം പ്രവൃത്തി ദിനത്തിൽ 'സമ്പൂർണ്ണ' പോർട്ടലിൽ വിദ്യാർത്ഥികളുടെ ആധാർ വിവരങ്ങൾ അപ്‌ലോഡ് ചെയ്തിട്ടും 'യു.ഐ.ഡി. വാലിഡ്' ആകാത്ത കേസുകൾ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസിൽ പരിശോധിക്കും. ഇതിനായി ജൂൺ 22, 23 തീയതികളിൽ രാവിലെ 10.30 മുതൽ ബന്ധപ്പെട്ട പ്രധാനാധ്യാപകർ ആവശ്യമായ രേഖകൾ സഹിതം കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള
ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന്  വിദ്യാഭ്യാസ ഉപ ഡയറക്ടർ അറിയിച്ചു.

date