Post Category
ഇൻസ്പയർ ഇൻസ്പയർ വെനസ്ഡേ': സ്പെഷ്യൽ സ്കൂൽ കുട്ടികളുമായി സംവദിച്ച് ജില്ലാ കളക്ടർ
ജില്ലാ കളക്ടറുടെ വിദ്യാർത്ഥി സമ്പർക്ക പരിപാടിയായ 'ഇൻസ്പയർ ഇൻസ്പയർ വെനസ്ഡേ യുടെ മൂന്നാം അധ്യായം മാമലംഗലം നവജീവൻ സ്കൂൾ ഫോർ സ്പെഷ്യൽ നീഡ്സിൽ നടന്നു. സ്കൂളിലെ മൂന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള 24 കുട്ടികളുമായി ജില്ലാ കളക്ടർ ജി പ്രിയങ്ക നേരിട്ട് സംവദിക്കുകയും അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് ഹൈജീൻ കിറ്റുകളും പുസ്തകങ്ങളും വിതരണം ചെയ്തു. അതിനുശേഷം വിദ്യാർത്ഥികളുടെ കലാ പരിപാടികൾ അരങ്ങേറി.
എല്ലാ ബുധനാഴ്ചകളിലും ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾക്ക് ജില്ലാ കളക്ടറുമായി നേരിട്ട് സംവദിക്കാൻ 'ഇൻസ്പയർ വെഡ്നെസ്ഡേ'യിലൂടെ അവസരമുണ്ട്.
date
- Log in to post comments