Skip to main content

*വനിതാ വികസന കോര്‍പറേഷന്‍ വായ്പകള്‍ക്ക് അപേക്ഷിക്കാം*

സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ലളിതമായ നടപടിക്രമത്തിലൂടെ അതിവേഗ വ്യക്തിഗത, ഗ്രൂപ്പ്, വിദ്യാഭ്യാസ വായ്പകളും സ്വയം തൊഴില്‍ വായ്പകളും നല്‍കുന്നു. 18നും 55നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്ക് ആറ് മുതല്‍ എട്ട് ശതമാനം വരെ പലിശ നിരക്കില്‍ ഉദ്യോഗസ്ഥ, വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് സ്വയം തൊഴില്‍ വായ്പ അനുവദിക്കുന്നത്. ഇതേപ്രായപരിധിയിലുള്ള തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തിരിച്ചടവ് കാലാവധിയില്‍ നാല് മുതല്‍ എട്ട് ശതമാനം പരിശ നിരക്കില്‍ ഉദ്യോഗസ്ഥ, വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തിഗത വായ്പയും അനുവദിക്കും. മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ കുടുബശ്രീ സി.ഡി.എസിന് നാല് മുതല്‍ ഏഴ് ശതമാനം വരെ പലിശ നിരക്കില്‍ നാല് കോടി രൂപ വരെയും കുടുംബശ്രീ സി.ഡി.എസിന് കീഴിലുള്ള എസ്.എച്ച്.ജികള്‍ക്ക് 19 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. നിശ്ചിത വരുമാന പരിധിയിലുള്ള 16നും 32നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അഞ്ച് വര്‍ഷ തിരിച്ചടവ് കാലാവധിയില്‍ മൂന്ന് മുതല്‍ എട്ട് ശതമാനം വരെ പലിശ നിരക്കില്‍ ഉദ്യോഗസ്ഥ, വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ വായ്പകളും അനുവദിക്കും. അപേക്ഷകള്‍ അക്ഷയ കേന്ദ്രം വഴിയോ ഇന്റര്‍നെറ്റ് സേവാ കേന്ദ്രം വഴിയോ www.mithrasoft.kswdc.org വെബ്‌സൈറ്റില്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ കല്‍പ്പറ്റ ജില്ലാ ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 04936 240023.

date