Skip to main content

*വായ്പാ വിതരണത്തിൽ വർധനവ്: നാലാം പാദത്തിൽ 11008 കോടി രൂപ വിതരണം ചെയ്തു*

ജില്ലയിലെ ബാങ്കുകള്‍ സാമ്പത്തിക വര്‍ഷം 2025- 26 നാലാം പാദത്തിൽ 11008 കോടി രൂപ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിംഗ് അവലോകനയോഗം. ഇതിൽ മുൻഗണനാ വിഭാഗത്തിന് 7838 കോടി രൂപയും മറ്റു വിഭാഗത്തിൽ 3170 കോടി രൂപയുമാണ് വിതരണം ചെയ്തത്. ജില്ലയിൽ നാലാം പാദത്തിൽ വായ്പാ വിതരണത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി. കാര്‍ഷിക വായ്പയായി 6171 കോടി രൂപയും ലഘു, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടുന്ന നോൺ ഫാർമിംഗ് സെക്ടറിൽ 1300 കോടി രൂപയും മറ്റ് മുൻഗണനാ വിഭാഗങ്ങളിൽ 367 കോടി രൂപയുമാണ് വായ്പ നല്‍കിയത്. ബാങ്കുകളുടെ മൊത്തം വായ്പ 2025 മാർച്ച് മാസത്തെ അപേക്ഷിച്ച് 11993 കോടി രൂപയില്‍ നിന്നും 14067 കോടി രൂപയായി വര്‍ദ്ധിച്ചു. വായ്പ വിതരണത്തിലും നിക്ഷേപത്തിലും 17 ഉം 13 ഉം ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ജില്ലയിലെ വായ്പ നിക്ഷേപ അനുപാതം 132 ശതമാനമാണ് രേഖപ്പെടുത്തിയത്.
എ ഡി എം അജീഷ് ബാങ്കിങ്ങ് അവലോകന യോഗം ഉദ്ഘാടനം ചെയ്തു. കനറാ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ അനുഷ്‌മാൻ ഡേ, ആർബിഐ ലീഡ് ഡിസ്ട്രിക്ട് ഓഫീസർ അഖിൽ വി എസ്, ലീഡ് ഡിസ്ട്രിക്ട് മാനേജർ എ വിനീഷ് ബാബു, നബാർഡ് ഡിസ്റ്റിക് ഡെവലപ്മെൻറ് ഓഫീസർ ആർ ആനന്ദ് മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

date