Post Category
ദ്വിവൽസര ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം
കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസവകുപ്പിൻറെ കീഴിലുള്ള സർക്കാർ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, ആലപ്പുഴയിൽ ദ്വിവത്സര ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & സെക്രട്ടേറിയൽ പ്രാക്റ്റീസ് കോഴ്സിലേക്ക് 2026-2027 അദ്ധ്യയന വർഷത്തിൽ പ്രവേശനം നേടുന്നതിനായി അപേക്ഷ ക്ഷണിച്ചു. ജൂലൈ 12 വരെ https://gci.polyadmission.org/ എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. SSLC/തത്തുല്യ പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയിട്ടുള്ളവർക്ക് പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്. പൊതുവിഭാഗങ്ങൾക്ക് 100/- രൂപയും, പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 50/- രൂപയുമാണ് അപേക്ഷാ ഫീസ്.
ഫോൺ :-
0477-2237175,
9747532054.
date
- Log in to post comments