Skip to main content

കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ഇന്ന് (20) മുതൽ .

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന എട്ടാം ഘട്ട കുളമ്പു രോഗ പ്രതിരോധ കുത്തിവയ്പ്പ് പരിപാടി ഇന്ന് (ജൂൺ 20) മുതൽ 18 പ്രവർത്തി ദിവസങ്ങളിലായി ആലപ്പുഴ ജില്ലയിൽ നടക്കുന്നു. ഈ ദിവസങ്ങളിൽ മൃഗ സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ കർഷക ഭവനങ്ങൾ സന്ദർശിച്ച് ഉരുക്കൾക്ക് സൗജന്യമായി കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നു. കന്നുകാലികൾക്ക് മാരകവും കർഷകർക്ക് കടുത്ത സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്ന കുളമ്പുരോഗം തുടർച്ചയായ പ്രതിരോധ കുത്തിവയ്പ്പുകളിലൂടെ മാത്രമേ തടഞ്ഞു നിർത്താനാകൂ. ആയതിനാൽ എല്ലാ കർഷകരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി എല്ലാ ഉരുക്കളേയും കുളമ്പു രോഗ പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കണമെന്ന് ആലപ്പുഴ ചീഫ് വെറ്ററിനറി ഓഫീസർ അറിയിച്ചു

date