19-ാമത് ജൈവവൈവിധ്യ കോൺഗ്രസ്: വിദ്യാർഥികൾക്കായി മത്സരങ്ങൾ
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, വിദ്യാർഥികളുടെ 19-ാമത് ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി ജില്ലാതല പ്രൊജക്റ്റ് അവതരണ മത്സരം സംഘടിപ്പിക്കുന്നു. ഇതോടൊപ്പം സ്കൂൾ കുട്ടികൾക്കായി തദ്ദേശ ജൈവവൈവിധ്യ സംരക്ഷണ അവതരണം, പെയിന്റിംഗ്, പെൻസിൽ ഡ്രോയിംഗ് എന്നീ മത്സരങ്ങളും നടത്തും.
ജില്ലാതല മത്സരങ്ങൾ ആഗസ്റ്റിൽ അതത് ജില്ലകളിൽ, ജില്ലാതല സംഘാടക സമിതി തീരുമാനിക്കുന്ന ദിവസങ്ങളിൽ നടക്കും. മത്സരങ്ങൾ നടക്കുന്ന കൃത്യമായ തീയതികൾ സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ജില്ലാ കോ- ഓർഡിനേറ്റർമാർ മത്സരാർത്ഥികളെ സമയബന്ധിതമായി അറിയിക്കും.
നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷകൾ ജൈവവൈവിധ്യ ബോർഡിന്റെ ജില്ലാ കോ- ഓർഡിനേറ്ററുടെ ഇമെയിൽ വിലാസത്തിലേക്ക് ജൂലൈ 20-ന് മുമ്പായി അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനുമായി സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ https://keralabiodiversity.org സന്ദർശിക്കുക.
(പിആർ/എഎൽപി/1183)
- Log in to post comments