Post Category
നഴ്സിങ് അസിസ്റ്റന്റ് നിയമനം
മങ്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഒഴിവുള്ള നഴ്സിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 29 ന് രാവിലെ 11 ന് മങ്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നടക്കും. പത്താംക്ലാസും ആശുപത്രികളില്‍ സമാന തസ്തികകളില്‍ ജോലി ചെയ്ത പ്രവൃത്തി പരിചയവുമാണ് അടിസ്ഥാന യോഗ്യത. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് നേഴ്സിങ് അസിസ്റ്റന്റ് തസ്തികയില്‍ നിന്ന് വിരമിച്ച 60 വയസ്സില്‍ താഴെയുള്ള അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യത എഴാം ക്ലാസായി നിജപ്പെടുത്തിയിട്ടുണ്ട്. കൂടിക്കാഴ്ചക്ക് ഹാജരാകുമ്പോള്‍ ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച ഏതെങ്കിലും ഔദ്യോഗിക തിരിച്ചറിയല്‍ രേഖയും ഹാജരാക്കണം. ഫോണ്‍- 04933-239297.
date
- Log in to post comments