മലപ്പുറം ജില്ലാ ഔദ്യോഗികഭാഷാ ഏകോപന സമിതി പുനഃസംഘടിപ്പിച്ചു
ഭരണരംഗത്ത് മലയാളത്തിന്റെ ഉപയോഗം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി മലപ്പുറം ജില്ലാതല ഔദ്യോഗികഭാഷാ ഏകോപന സമിതി പുനഃസംഘടിപ്പിച്ച് ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ ഉത്തരവിറക്കി. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം പുതിയ പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. വ്യവസായ-ഐ.ടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി സമിതിയില്‍ അംഗമായിരിക്കും. ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിയില്‍ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) ആണ് കണ്‍വീനര്‍. ജില്ലാ പഞ്ചായത്ത് പ്രതിനിധികളായി പൊന്മുണ്ടം ഡിവിഷന് മെമ്പര്‍ മുഹമ്മദ് ബഷീര്‍, മംഗലം ഡിവിഷന് മെമ്പര്‍ ആരതി പ്രദീപ് എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗികഭാഷാ വകുപ്പ് പ്രതിനിധി (നിരീക്ഷകന്), വിവിധ വകുപ്പുകളിലെ ജില്ലാതല ഔദ്യോഗികഭാഷാ സമിതി അധ്യക്ഷന്മാര് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. തുടര്‍ന്നുള്ള ഔദ്യോഗികഭാഷാ ഏകോപന സമിതി യോഗങ്ങള്‍ മന്ത്രിയുടെയും മറ്റ് പ്രതിനിധികളുടെയും നിരീക്ഷണത്തിലായിരിക്കും ചേരുക.
- Log in to post comments