Skip to main content

പുല്ലൂറ്റ് ഗവ. ഐ.ടി.ഐയില്‍ വുഡ് വര്‍ക്ക് ടെക്‌നീഷ്യന്‍ ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പുല്ലൂറ്റ് ഗവ. ഐ.ടി.ഐയില്‍ എന്‍.സി.വി.ടി അഫിലിയേഷനുള്ള ഒരു വര്‍ഷത്തെ 'വുഡ് വര്‍ക്ക് ടെക്‌നീഷ്യന്‍' ട്രേഡിലേക്ക് 2026-27 വര്‍ഷത്തെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും അപേക്ഷിക്കാം. ആകെ സീറ്റുകളില്‍ 80 ശതമാനം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും, പത്ത് ശതമാനം വീതം പട്ടികവര്‍ഗ്ഗ വിഭാഗത്തിലും മറ്റ് വിഭാഗങ്ങളിലും ഉള്ളവര്‍ക്കുമായി സംവരണം ചെയ്തിരിക്കുന്നു. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനത്തിന് പുറമെ പ്രതിമാസ സ്‌റ്റൈപന്റ്, ലംപ്സം ഗ്രാന്റ്, യൂണിഫോം അലവന്‍സ്, സ്റ്റഡി ടൂര്‍ അലവന്‍സ്, ഉച്ചഭക്ഷണം എന്നിവ ലഭിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.scdditiadmission.kerala.gov.in  എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ജൂലൈ പത്ത് വരെ അപേക്ഷ സ്വീകരിക്കും. ഇ മെയില്‍: itipullut@gmail.com ഫോണ്‍: 8281853944, 7306102734.

date