ഡ്രൈ ഡേ ആചരണം: സിവിൽ സ്റ്റേഷൻ അനക്സിൽ ഉറവിട നശീകരണം നടത്തി
എല്ലാ ശനിയാഴ്ചകളിലും നടത്തുന്ന സ്ഥാപന തല ഡ്രൈ ഡേ പരിപാടികൾ സിവിൽ സ്റ്റേഷൻ അനക്സിലെ ജില്ലാ മെഡിക്കൽ ഓഫീസിൽ നടന്നു. ജില്ലാ മെഡിക്കൽ ഓഫീസിലും പരിസരത്തും ഉള്ള കൊതുകിന്റെ ഉറവിടങ്ങൾ ജീവനക്കാർ കണ്ടെത്തി നശിപ്പിച്ചു. സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിടങ്ങളുടെ സമീപങ്ങളിൽ കണ്ടെത്തിയ മുന്നൂറോളം ഉറവിടങ്ങൾ നശിപ്പിച്ചു. സ്ഥാപനതല ഡ്രൈഡേ നടത്താൻ ജില്ലാ കലക്ടർ പി. വിഷ്ണുരാജ് നിർദേശം നൽകിയിരുന്നു.
ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. രമ്യ ടി കെ നേതൃത്വം നൽകി. എച്ച് ഡബ്ല്യൂ സി കൺസൽട്ടന്റ് ഡോ. വോൾഗ വിജയൻ, ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ ഡോ. കെ കെ ഷിനി, ടെക്നിക്കൽ അസിസ്റ്റന്റ് എം ബി മുരളി, എസ് വി ഒ രാജേഷ് കുമാർ, ജില്ലാ നഴ്സിംഗ് ഓഫീസർ വിനോദിനി, സീനിയർ സൂപ്രണ്ട് എ പി സജീന്ദ്രൻ ബയോളജിസ്റ്റ് സി പി രമേശൻ, ജില്ലാ ഡെപ്യൂട്ടി എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ടി. സുധീഷ് എന്നിവരും ജില്ലാ മെഡിക്കൽ ഓഫീസിലെ മറ്റു ജീവനക്കാരും പങ്കെടുത്തു. സിവിൽ സ്റ്റേഷനിലെ മുഴുവൻ ജീവനക്കാരെയും പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ ഉറവിട നശികരണ പരിപാടി സംഘടിപ്പിക്കുന്നതിന് ജില്ലാ കളക്ടർക്ക് കത്ത് നൽകുമെന്ന് ഡി എം ഒ ഇൻ ചാർജ് ഡോ. കെ സി സച്ചിൻ അറിയിച്ചു.
- Log in to post comments