Skip to main content

ദേശീയ പാതയിൽ വളപട്ടണത്ത് ഇന്ന് മുതൽ രാത്രി ടാറിങ് 

 

ദേശീയ പാതയിൽ വളപട്ടണത്ത് ഇന്ന് (ജൂൺ 21 ഞായറാഴ്ച്ച) മുതൽ രാത്രി 8 മണിക്ക് ശേഷം ടാറിങ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. പഴയ ടോൾ ബൂത്തിനടുത്ത് ഇടതുഭാഗത്താണ് ഞായറാഴ്ച 500-600 മീറ്ററോളം ടാർ ചെയ്യുക. വലതു ഭാഗത്തൂടെ വാഹനങ്ങൾക്ക് കടന്നുപോകാം. 

മഴ ഇല്ലെങ്കിൽ വരും ദിവസങ്ങളിലും രാത്രികളിൽ ടാറിങ് തുടരുമെന്ന് ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ കെ കെ സുബൈർ അറിയിച്ചു. 

ടാറിങ്ങ് പ്രവൃത്തി കാരണം ദേശീയപാതയിൽ ഗതാഗത തടസ്സം ഉണ്ടായതിനാൽ പകൽ സമയത്തെ ടാറിങ് ഒഴിവാക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

date