അന്താരാഷ്ട്ര യോഗ ദിനാചരണം: മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്തു
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പി.കെ.കെ.എം. ഗവ. ആയുർവേദ ആശുപത്രിയും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എ.എം.എ.ഐ.) കായംകുളം ഏരിയയും സംയുക്തമായി കായംകുളം നഗരസഭാ ടൗൺ ഹാളിൽ സംഘടിപ്പിച്ച യോഗ ദിനാചരണം സഹകരണ എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്തു.
നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കാവിൽ നിസാം അധ്യക്ഷത വഹിച്ചു. ഗവ. ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എസ്. ശ്രീജ യോഗ ദിന സന്ദേശം നൽകി.
വാർഡ് കൗൺസിലർ അബ്ദുൽ നസീർ, കണ്ടല്ലൂർ മെഡിക്കൽ ഓഫീസർ ഡോ .ജീവൻ , എ.എം.എ.ഐ. ജില്ലാ പ്രസിഡന്റ് ഡോ. എം. ജയരാജ്, എറണാകുളം സോൺ സെക്രട്ടറി ഡോ. ഷാൻ ഷാഹുൽ, ഡോ. സൈനുൽ ആബിദീൻ, ഡോ. പി.എസ്ഷിജു , ഡോ. എച്ച് അനുമോൾ, ഡോ ഗംഗ, രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് വിദഗ്ധരുടെ നേതൃത്വത്തിൽ യോഗ പ്രദർശനവും യോഗ പരിശീലനവും സംഘടിപ്പിച്ചു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും യോഗയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്. നിരവധി പൊതുജനങ്ങളും വിദ്യാർഥികളും ആരോഗ്യ പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.
- Log in to post comments