കുറഞ്ഞ പലിശയിൽ അതിവേഗ വായ്പകളുമായി വനിതാ വികസന കോർപ്പറേഷൻ
കേരള സംസ്‌ഥാന വനിതാ വികസന കോർപ്പറേഷൻ ലളിതമായ നടപടിക്രമത്തിലൂടെ അതിവേഗ വ്യക്തിഗത/ഗ്രൂപ്പ്/വിദ്യാഭ്യാസ വായ്‌പകൾ നൽകുന്നു. നിശ്ചിത വരുമാന പരിധിയിലുള്ള 18-നും 55-നും മധ്യേ പ്രായമുള്ള തൊഴിൽരഹിതരായ വനിതകൾക്ക് മൂന്ന്- അഞ്ച് വർഷ തിരിച്ചടവ് കാലാവധിയിൽ നാല്-എട്ട്% പലിശനിരക്കിൽ ഉദ്യോഗസ്‌ഥ/ വസ്തു ജാമ്യത്തിന്റെ അടിസ്‌ഥാനത്തിലാണ് വ്യക്തിഗത വായ്‌പ നൽകുന്നത്. മൈക്രോഫിനാൻസ് പദ്ധതിയിൽ കുടുംബശ്രീ സി.ഡി.എസ് ന് നാല്-ഏഴ്% പലിശ നിരക്കിൽ നാല് കോടി രൂപ വരെ വായ്‌പ അനുവദിക്കുന്നു. സി.ഡി.എസ് ന് കീഴിലുള്ള എസ്.എച്ച്.ജി കൾക്ക് 19 ലക്ഷം രൂപ വരെ വായ്‌പ ലഭ്യമാവുന്നതാണ്. കൂടാതെ നിശ്ചിത വരുമാന പരിധിയിലുള്ള 16-നും 32-നും മധ്യേ പ്രായമുള്ള വനിതകൾക്ക് അഞ്ച് വർഷ തിരിച്ചടവ് കാലാവധിയിൽ മൂന്ന്- എട്ട്% പലിശനിരക്കിൽ ഉദ്യോഗസ്‌ഥ/വസ്തു ജാമ്യത്തിന്റെ അടിസ്‌ഥാനത്തിലാണ് വിദ്യാഭ്യാസ വായ്‌പ നൽകുന്നത്. അപേക്ഷകൾ അക്ഷയ സെൻറർ/ഇൻറർനെറ്റ് സേവാ കേന്ദ്രം മുഖേനെ www.mithrasoft.kswdc.org എന്ന വെബ്സൈറ്റിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ആലപ്പുഴ ജില്ലാ ഓഫീസ്: 9496015012, 0477 2237128.
(പിആർ/എഎൽപി/1201)
- Log in to post comments