സംരംഭകര്‍ക്ക് വ്യവസായ എസ്റ്റേറ്റുകള്‍ക്ക് അപേക്ഷിക്കാം
ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വ്യവസായ എസ്റ്റേറ്റുകള്‍ സംരംഭകര്‍ക്ക് വാടകാടിസ്ഥാനത്തില്‍ അനുവദിക്കുന്നതിനായി അപേക്ഷിക്കാം. പിറവന്തൂര്‍ മിനി വ്യവസായ എസ്റ്റേറ്റിലെ ഒഴിവുള്ള മൂന്ന് ജനറല്‍ ഷെഡുകള്‍, കര്‍ബല മിനി വ്യവസായ എസ്റ്റേറ്റിലെ ഒരു എസ് സി ഷെഡ്, തലവൂര്‍ മിനി വ്യവസായ എസ്റ്റേറ്റിലെ രണ്ട് ജനറല്‍ ഷെഡുകള്‍, പത്തനാപുരം വ്യവസായ എസ്റ്റേറ്റിലെ ആറ് എസ് സി വനിതാ ഷെഡ്, ഇട്ടിവ വ്യവസായ എസ്റ്റേറ്റിലെ അഞ്ച് വനിത എസ് സി ഷെഡ്, ജില്ലാ വ്യവസായ കേന്ദ്രം കോമ്പൗണ്ടില്‍ ഉള്ള ജില്ലാ പഞ്ചായത്ത് ഹാളിലെ രണ്ട് മുറികള്‍ എന്നീ എസ്റ്റേറ്റുകളാണ് സംരംഭകര്‍ക്ക് അനുവദിക്കുന്നത്. ഉല്‍പ്പാദന സേവന മേഖലയിലെ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി താല്‍പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷ പദ്ധതി രേഖ തിരിച്ചറിയല്‍ രേഖകള്‍, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂണ്‍ 30നകം ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കോ, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ക്കോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0474 2748395.
- Log in to post comments