Skip to main content

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ നാലു മുതല്‍

തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍, 2025 ഡിസംബര്‍ നോട്ടിഫിക്കേഷന്‍ പ്രകാരം 2026 ഫെബ്രുവരിയില്‍ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവര്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ നാലു മുതല്‍ ആരംഭിക്കും. പരപ്പനങ്ങാടിയിലെ എ.കെ.എന്‍.എം. പി.ഡബ്ല്യു.ഡി കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസിലാണ് പരിശോധന നടക്കുക.

ഗവണ്‍മെന്റ്/എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കായി (എല്ലാ കാറ്റഗറിയും) ജൂലൈ നാലിന് പരിശോധന നടക്കും. പൊതുവിഭാഗത്തില്‍ വിജയിച്ചവര്‍ക്കും മുന്‍വര്‍ഷങ്ങളില്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്കുമായി കാറ്റഗറി തിരിച്ച് താഴെ പറയുന്ന ദിവസങ്ങളിലാണ് പരിശോധന നിശ്ചയിച്ചിരിക്കുന്നത്:

കാറ്റഗറി I : 06.07.2026
കാറ്റഗറി II : 07.07.2026
കാറ്റഗറി III :08.07.2026
കാറ്റഗറി IV : 09.07.2026

ഉദ്യോഗാര്‍ത്ഥികള്‍ കെ-ടെറ്റ് ഹാള്‍ ടിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി/ഡി.എല്‍.എഡ്, ബി.എഡ് സര്‍ട്ടിഫിക്കറ്റുകളും കണ്‍സോളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റും (അസ്സലും പകര്‍പ്പും) ഹാജരാക്കണം. എസ്.എസ്.എല്‍.സിയില്‍ ജാതി രേഖപ്പെടുത്താത്ത 90 മാര്‍ക്കില്‍ താഴെയുള്ളവര്‍ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് കരുതേണ്ടതാണ്.

കേരളത്തിന് പുറത്തുള്ള സര്‍വ്വകലാശാലകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയവര്‍ ജെന്യൂവിനസ്, തുല്യതാ സര്‍ട്ടിഫിക്കറ്റുകളും, കോഴ്‌സ് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ പരീക്ഷ എഴുതിയവര്‍ രണ്ടാം വര്‍ഷമാണ് പരീക്ഷ എഴുതിയതെന്ന് വ്യക്തമാക്കുന്ന പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രവും വെരിഫിക്കേഷന്‍ സമയത്ത് ലഭ്യമാക്കണം.

date