Skip to main content

സെന്‍സസ്: ഭവന പട്ടികപ്പെടുത്തല്‍ ഇന്ന് (ജൂലൈ ഒന്ന്) ആരംഭിക്കും

സെന്‍സസ് പ്രാരംഭഘട്ടമായ ഭവന പട്ടികപ്പെടുത്തല്‍ സംസ്ഥാനത്ത് ഇന്ന് (ജൂലൈ ഒന്ന്) ആരംഭിക്കും.
സെന്‍സസുമായി ബന്ധപ്പെട്ട് സ്വയം വിവരങ്ങള്‍ നല്‍കാനുള്ള സൗകര്യം ജൂണ്‍ 30 ന് അവസാനിച്ചിരുന്നു. ജൂണ്‍ 30 വൈകിട്ട് നാലു വരെ ജില്ലയില്‍ 51,234 കുടുംബങ്ങള്‍ സെല്‍ഫ് എന്യൂമറേഷന്‍ പൂര്‍ത്തിയാക്കി.
രാജ്യത്തെ 16- മത് ജനസംഖ്യ കണക്കെടുപ്പ് 2026-27 വര്‍ഷങ്ങളില്‍ രണ്ട് ഘട്ടങ്ങളിലാണ് നടത്തുന്നത്. ഭവന പട്ടികപ്പെടുത്തലാണ് ആദ്യ ഘട്ടം. രണ്ടാം ഘട്ടമായ ജനസംഖ്യ കണക്കെടുപ്പ് അടുത്ത വര്‍ഷമാദ്യം ആരംഭിക്കും.
സ്വയം വിവരം നല്‍കിയവര്‍ക്ക് 'എച്ച്' എന്ന് തുടങ്ങുന്ന 11 അക്ക സെല്‍ഫ്-എന്യൂമറേഷന്‍ ഐഡി ലഭിക്കും. സെന്‍സസ് ഉദ്യോഗസ്ഥര്‍ വീട് സന്ദര്‍ശിക്കുമ്പോള്‍ ഈ ഐഡി കൈമാറണം. ഇതോടെ വിവരങ്ങള്‍ ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും. സെല്‍ഫ്-ഇന്യൂമറേഷന്‍ നടത്താത്തവരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി ശേഖരിക്കും.

 

date