മല്‍സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് എന്‍ട്രന്‍സ് പരിശീലനം
മല്‍സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡംഗങ്ങളുടെ മക്കള്‍ക്ക് ഫിഷറീസ് വകുപ്പ് റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു. അപേക്ഷ ഫോം ജില്ല ഫിഷറീസ് ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലൈ 13ന് മുമ്പ് ജില്ല ഫിഷറീസ് കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ഹയര്‍ സെക്കന്‍ഡറി / വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഫിസിക്‌സ്/കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്കും അല്ലെങ്കില്‍ മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 41 ശതമാനം മാര്‍ക്ക് ലഭിച്ചവര്‍ക്കും അപേക്ഷിക്കാം. ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുള്ളൂ.
മല്‍സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡംഗങ്ങളുടെ മക്കള്‍ക്ക് ഫിഷറീസ് വകുപ്പ് ഐ.ഐ.ടി/എന്‍.ഐ.ടി എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു. അപേക്ഷ ഫോം ജില്ല ഫിഷറീസ് ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലൈ 13ന് മുമ്പ് ജില്ല ഫിഷറീസ് കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ഹയര്‍ സെക്കന്‍ഡറി / വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഫിസിക്‌സ്/കെമിസ്ട്രി, മാത്സ് വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്ക് നേടി വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുള്ളൂ.
മല്‍സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡംഗങ്ങളുടെ മക്കള്‍ക്ക് ഫിഷറീസ് വകുപ്പ് സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം നല്‍കുന്നു. അപേക്ഷ ഫോം ജില്ല ഫിഷറീസ് ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലൈ 13ന് മുമ്പ് ജില്ല ഫിഷറീസ് കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ബിരുദ തലത്തില്‍ 60 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുള്ളൂ. തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ വഴിയാണ് പരിശീലനം. സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. താമസിച്ച് പഠിക്കുവാന്‍ സന്നദ്ധരായിരിക്കണം.
- Log in to post comments