എം.ബി.എ സ്പോട്ട് അഡ്മിഷൻ
പുന്നപ്ര അക്ഷരനഗരി കേപ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി (ഐ.എം.റ്റി) പുന്നപ്രയിൽ 2026-28 വർഷത്തേക്കുള്ള ദ്വിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാമിൽ എസ്.സി / എസ്.ടി, ഒ.ഇ.സി വിഭാഗത്തിലേക്കും ജനറൽ വിഭാഗത്തിലേക്കും ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ ജൂലൈ ഏഴ് , എട്ട് , ഒമ്പത് തീയതികളിൽ രാവിലെ 10 മണിക്ക് കോളേജിൽ നടക്കുന്നു. 50% മാർക്കോടെ ബിരുദം നേടിയവർക്ക് പങ്കെടുക്കാം. ഫിഷറീസ് വിഭാഗക്കാർക്കും, എസ്.സി / എസ്.ടി, ഒ.ഇ.സി വിദ്യാർഥികൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കും സ്കോളർഷിപ്പ് ലഭിക്കുന്നതാണ്. എസ്.സി / എസ്.ടി, ഒ.ഇ.സി വിഭാഗക്കാർക്ക് യോഗ്യതാ മാർക്കിൽ ഇളവുണ്ടായിരിക്കുന്നതാണ്. വിലാസം - ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി പുന്നപ്ര, അക്ഷരനഗരി വാടയ്ക്കൽ പി.ഒ, ആലപ്പുഴ -- 688003, ഫോൺ : 0477 2267602, 9188067601, 9946488075, 9747272045, www.imtpunnapra.org
(പിആർ/എഎൽപി/1299)
- Log in to post comments