Skip to main content

സര്‍ട്ടിഫിക്കറ്റ് ഇന്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് പ്രോഗ്രാം: തീയതി നീട്ടി

സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2026 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുളള തീയതി ദീര്‍ഘിപ്പിച്ചു. പത്താം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയുളള പ്രോഗ്രാമിന് ആറുമാസമാണ് കാലാവധി. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജൂലൈ 15. ഹോളി ഫാമിലി ഹോസ്പിറ്റല്‍ മുതലക്കോടമാണ് ജില്ലയിലെ പഠനകേന്ദ്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9656300978
 

date