Skip to main content

ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം

 

 

ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുള്ള വിവിധ ആയുര്‍വേദ ആശുപത്രികളില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ്മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജൂലൈ 15 ന് രാവിലെ 11.30 ന് കൂടിക്കാഴ്ച നടത്തും. എസ് എസ് എല്‍ സിയും സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സുമാണ് യോഗ്യത. പ്രായം 45 വയസില്‍ താഴെ. യോഗ്യത, ജനന തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

 

date