സൗജന്യ നൈപുണ്യ പരിശീലനം
പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയിലൂടെ ആറു മാസത്തെ ഫോര്‍ വീലര്‍ സര്‍വീസ് ടെക്നീഷ്യന്‍ (ജനറല്‍) വിഷയത്തില്‍ സൗജന്യ നൈപുണ്യ പരിശീലനം നല്‍കുന്നു. കേരള അകാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സും അട്ടപ്പാടി ഗവ. ഐ.ടി.ഐ. യുടെയും സഹകരണത്തോടെയാണ് സൗജന്യ പരിശീലനം നടത്തുന്നത്. എന്‍ എസ് ക്യൂ എഫ് അംഗീകൃത ദേശീയ സര്‍ട്ടിഫിക്കറ്റാണ് ലഭിക്കുക.
യോഗ്യത- എസ് എസ് എല്‍ സിയും നാഷ്ണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്/ പ്ലസ് വണ്ണും ഒന്നരവര്‍ഷത്തെ പ്രവൃത്തിപരിചയവും/ എസ് എസ് എല്‍ സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും/ എന്‍ എസ് ക്യൂ എഫ് സര്‍ട്ടിഫിക്കറ്റും (ഫോര്‍ വീലര്‍ സര്‍വീസ് അസിസ്റ്റന്റ്) മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 18 മുതല്‍ 45 വയസ് വരെ. അട്ടപ്പാടി ഗവ.ഐ.ടി.ഐയാണ് പരിശീലന കേന്ദ്രം. ആദ്യ അര്‍ഹരായ 30 അപേക്ഷകര്‍ക്ക് മാത്രമാണ് പ്രവേശനം. ഓണ്‍ലൈന്‍ രജിസ്ട്രേഷന് https://forms.gle/LzeXM3qijm1pZQLG8. ഫോണ്‍: 9895771081, 9188925507.
- Log in to post comments