Post Category
കുടിവെള്ളം ഉപയോഗിക്കരുത്
മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കേരള വാട്ടർ അതോറിറ്റി കാട്ടൂർ, കുളമാക്കി പമ്പ് ഹൗസുകളിലും ആര്യാട് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന രാമവർമ പമ്പ് ഹൗസിലും ജൂലൈ എട്ടിനും മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഹോംകോ, പാട്ടുകളം പമ്പ് ഹൗസുകളിൽ ജൂലൈ ഒമ്പതിനും സൂപ്പർ ക്ലോറിനേഷൻ നടക്കുന്നതിനാൽ ഈ പ്രദേശങ്ങളിലെ ജനങ്ങൾ ഈ തീയതികളിൽ കുടിവെള്ളം ഉപയോഗിക്കരുതെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
(പിആർ/എഎൽപി/1306)
date
- Log in to post comments