Skip to main content

ചക്കയുടെ ഔഷധ ഗുണങ്ങളെക്കുറിച്ച് വിശദമായ പഠനം വേണം: ഡോ. ബി.പദ്മകുമാർ

ചക്കയുടെ ഔഷധ ഗുണങ്ങളെക്കുറിച്ച് വിശദമായ പഠനം ആവശ്യമാണെന്ന് റിട്ട. ഗവ. റ്റി.ഡി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി. പദ്മകുമാർ പറഞ്ഞു. ദേശീയ ചക്ക ദിനത്തോടനുബന്ധിച്ച് ദേശീയ ആരോഗ്യദൗത്യവും ഹെൽത്ത് ഫോർ ഓൾഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച ചക്കദിന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചക്കയിൽ അടങ്ങിയിരിക്കുന്ന നാരുകളാണ് പ്രമേഹ നിയന്ത്രണത്തിന് സഹായകമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ സീന അധ്യക്ഷത വഹിച്ചു. നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ എസ്. ലൈജു ചക്കദിന സന്ദേശം നൽകി. ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കെ. നാസർ, ആൻ്റണി എം. ജോൺ, ടി. എസ്. സിദ്ധാർത്ഥൻ, എം. എസ് നൗഷാദ് അലി, നസീർ പുന്നക്കൽ, വി.സുരേഷ് കുമാർ, മോഹനൻ നമ്പൂതിരി, ബിജു തിരുമേനി, ബീന റസാഖ് എന്നിവർ സംസാരിച്ചു. 

(പിആർ/എഎൽപി/1309)

date