Skip to main content

തുല്യതാ കോഴ്സ് രജിസ്ട്രേഷൻ: തീയതി ദീർഘിപ്പിച്ചു

കേരള സംസ്ഥാന സാക്ഷരതാമിഷൻ നടത്തിവരുന്ന ഹയർ സെക്കൻഡറി, പത്താംതരം തുല്യതാ കോഴ്സുകളുടെ രജിസ്ട്രേഷൻ കാലാവധി പിഴയില്ലാതെ 2026 ജൂലൈ 20 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. പത്താംതരം തുല്യതാ കോഴ്സിന് രജിസ്റ്റർ ചെയ്യുന്നതിന് 2026 മേയ് ഒന്നിന് ന് 17 വയസ്സ് പൂർത്തിയായിരിക്കണം. ഏഴാം ക്ലാസ്സോ, സംസ്ഥാന സാക്ഷരതാമിഷൻ നടത്തിവരുന്ന ഏഴാംതരം തുല്യതാ കോഴ്സോ വിജയിച്ചിരിക്കണം. ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിന് രജിസ്റ്റർ ചെയ്യുന്നതിന് 2026 മേയ് ഒന്നിന് 22 വയസ്സ് പൂർത്തിയായിരിക്കണം, പത്താംക്ലാസ്സോ, സംസ്ഥാന സാക്ഷരതാമിഷൻ നടത്തിവരുന്ന പത്താംതരം തുല്യതാ കോഴ്സോ വിജയിച്ചിരിക്കണം. എസ് സി, എസ് ടി വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രേരക്മാരെയോ, ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാമിഷൻ ഓഫീസിൽ നേരിട്ടോ, ഫോൺ മുഖാന്തിരമോ ബന്ധപ്പെടാവുന്നതാണ്. ഫോൺ 0477-2252095

date