Skip to main content

കോറഗേറ്റഡ് ബോർഡിന് ക്വട്ടേഷൻ ക്ഷണിച്ചു

72-ാമത് നെഹ്റുട്രോഫി വള്ളംകളി-2026 ന്റെ പ്രചാരണാര്‍ഥം പബ്ളിസിറ്റി കമ്മിറ്റി നിർദ്ദേശപ്രകാരം പ്രകൃതിസൗഹൃദ കോറഗേറ്റഡ് മൾട്ടികളർ ബോർഡ് പ്രിൻ്റ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 84 X 56 സെ.മീ. വലുപ്പമുള്ള കോറഗേറ്റഡ് മൾട്ടികളർ ബോർഡ് 100 കോപ്പി പ്രിന്റ് ചെയ്ത് സ്ഥാപിക്കുന്നതിന് ഒരു കോപ്പിക്ക് വേണ്ടി വരുന്ന തുകയും 400 കോപ്പി പ്രിന്റ് ചെയ്ത് സ്ഥാപിക്കുന്നതിന് ഒരു കോപ്പിക്ക് വേണ്ടി വരുന്ന തുകയുമാണ് രേഖപ്പെടുത്തേണ്ടത്. ഇന്‍സ്റ്റലേഷന്‍ ചാര്‍ജ് ഉള്‍പ്പെടെയുള്ള തുകയാണ് രേഖപ്പെടുത്തേണ്ടത്. ക്വട്ടേഷനുകൾ പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ & ജില്ലാ ഇൻഫർമേഷൻ ഓഫീസര്‍, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കളക്ടറേറ്റ്, ആലപ്പുഴ എന്ന വിലാസത്തിൽ ജൂലൈ 14 ന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. ക്വട്ടേഷൻ അന്നേദിവസം വൈകിട്ട് ആറിന് തുറക്കും. ഫോണ്‍: 0477 2251349.

(പിആർ/എഎൽപി/1317)

date