Skip to main content

ബോർഡ് സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

72-ാമത് നെഹ്റുട്രോഫി വള്ളംകളി 2026 ന്റെ പ്രചാരണാര്‍ഥം പബ്ളിസിറ്റി കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ക്ലോത്ത് പ്രിൻ്റഡ് പരിസ്ഥിതി സൗഹൃദ ബോർഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 10x8, 8x4 ചതുരശ്ര അടിയിൽ ബോർഡുകൾ ചെയ്യുന്നതിനാണ് ക്വട്ടേഷനുകൾ ക്ഷണിച്ചിട്ടുള്ളത്. ആവശ്യമെങ്കിൽ കൂടുതൽ ബോർഡുകൾ ഇതേ നിരക്കിൽ ചെയ്‌തു നൽകേണ്ടതുമാണ്. ബോര്‍ഡ് സ്ഥാപിക്കുന്നതിനുൾപ്പെടെയുള്ള തുകയാണ് ക്വാട്ട് ചെയ്യേണ്ടത്. ക്വട്ടേഷനുകൾ പബ്ലിസിറ്റി കണ്‍വീനര്‍ & ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കളക്ടറേറ്റ്, ആലപ്പുഴ എന്ന വിലാസത്തിൽ ജൂലൈ 14ന്  വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. ക്വട്ടേഷൻ അന്നേ ദിവസം വൈകിട്ട് ആറിന് തുറക്കും. ഫോണ്‍: 0477 2251349.(പിആർ/എഎൽപി/1319)

date