Skip to main content

72-ാമത് നെഹ്റു ട്രോഫി ഭാഗ്യചിഹ്നം; തീയതി നീട്ടി 

.

 

പുന്നമടക്കായലിൽ ആഗസ്റ്റ് 22ന് നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്ന മത്സരത്തിലേക്ക് എൻട്രികൾ ജൂലൈ 10 ന് വൈകിട്ട് മൂന്ന് മണി വരെ എന്‍ട്രികള്‍ നൽകാം. 
എ-4 സൈസ് ഡ്രോയിംഗ് പേപ്പറിൽ മൾട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്. സൃഷ്ട‌ികൾ മൗലികമായിരിക്കണം. അയക്കുന്ന കവറിൽ '72-ാമത് നെഹ്റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം' എന്ന് എഴുതണം. ഒരാൾക്ക് ഒരു എൻട്രിയേ നൽകാനാകൂ. പേര്, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ പേപ്പറിൽ എഴുതി എൻട്രിക്കൊപ്പം നൽകണം. കമ്പ്യൂട്ടറിൽ തയ്യാറാക്കിയ എൻട്രികളും സ്വീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടിയ്ക്ക് 10,001 രൂപ സമ്മാനമായി നൽകും. വിലാസം: കൺവീനർ, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ- 688001. ഫോൺ: 0477-2251349.

(പിആർ/എഎൽപി/1324)

date