പി.എം യശസ്വി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 9, 10 ക്ലാസ്സുകളില്‍ പഠിക്കുന്ന ഒബിസി, ഒഇസി, ഒബിസി (എച്ച്), ഇബിസി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും പിന്നാക്ക വിഭാഗ വികസന വകുപ്പ് പി.എം യശസ്വി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയോ അതില്‍ കുറവോ ആയ മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് കരസ്ഥമാക്കിയവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ സ്‌കൂളില്‍ സമര്‍പ്പിക്കണം. സ്‌കൂള്‍ അധികൃതര്‍ ജൂലൈ 31 നകം ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലില്‍ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കേണ്ടതാണ്. അപേക്ഷാ ഫോറത്തിന്റെ മാതൃകയും അപേക്ഷകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കുമുള്ള നിര്‍ദ്ദേശങ്ങളും അടങ്ങിയ സര്‍ക്കുലര്‍ www.egrantz.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇ-മെയില്‍: bcddpkd@gmail.com ഫോണ്‍: 04922222335.
- Log in to post comments