Skip to main content

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒമ്പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന ഒ.ബി.സി, ഒ.ഇ.സി, ഒ.ബി.സി (എച്ച്), ഇ.ബി.സി വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും പിന്നാക്ക വിഭാഗ വികസന വകുപ്പ് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന്  അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയോ അതില്‍ കുറവോ ആയ മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ അറുപത് ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് കരസ്ഥമാക്കിയവര്‍ക്ക്  അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ സ്‌കൂളില്‍ സമര്‍പ്പിക്കണം. സ്‌കൂള്‍ അധികൃതര്‍ ജൂലൈ 31നകം ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലില്‍ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കണം. അപേക്ഷ ഫോമിന്റെ മാതൃകയും അപേക്ഷകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കുമുളള നിര്‍ദ്ദേശങ്ങളും അടങ്ങിയ സര്‍ക്കുലര്‍ www.egrantz.kerala.gov.in എന്ന സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 0492 2222335, ഇ-മെയില്‍ bcddpkd@gmail.com
 

date