Skip to main content

ഫുഡ് പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം

ടൂറിസം വകുപ്പിന് കീഴിലുള്ള കോഴിക്കോട് സ്റ്റേറ്റ്  ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്  ഫുഡ് പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സില്‍ ഒഴിവുള്ള  സീറ്റുകളിലേക്ക്   അപേക്ഷിക്കാം. പ്ലസ് ടു/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കേന്ദ്ര ടൂറിസം വകുപ്പിന് കീഴിലുള്ള  നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് & കാറ്ററിങ് ടെക്‌നോളജില്‍ നടത്തുന്ന ഡിപ്ലോമ പ്രോഗ്രാമിന്റെ  കാലാവധി ഒന്നര വര്‍ഷമാണ് . ഒരുവര്‍ഷം കോളേജില്‍ പഠനവും ബാക്കി ആറുമാസം പ്രശസ്ത ഹോട്ടലുകളില്‍ പരിശീലനവും ആയിരിക്കും.  പട്ടികജാതി /പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും മറ്റു യോഗ്യരായ പിന്നാക്ക വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും.  താത്പര്യമുള്ളവര്‍  പ്ലസ് ടു  യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി   ജൂലൈ 15  നു മുന്‍പായി  നേരിട്ട് ഹാജരാകണം . കൂടുതല്‍ വിവരങ്ങള്‍ക്ക് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെ്ന്റ് നടത്തുന്ന  അഡ്മിഷന്‍ ഹെല്‍പ് ഡെസ്‌കുമായി  ബന്ധപ്പെടാം. 0495 2385861, 9037098455.

date