Skip to main content

സെന്‍ട്രല്‍ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

ഈ അധ്യയന വര്‍ഷം ഒമ്പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.   ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍, പി.എഫ്.എം.എസ്, നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ എന്നിവ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.   പദ്ധതി പ്രകാരം ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ഇ-ഗ്രാന്റ്‌സ് മുഖേന സ്‌കോളര്‍ഷിപ്പ് കൈപ്പറ്റുന്നതുമായ സര്‍ക്കാര്‍/അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. അപേക്ഷയോടൊപ്പം ആധാര്‍ സീഡഡ് ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാണ്.  ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് ശതമാനം തുക അധികമായി ലഭിക്കും. ജാതി ,വരുമാന സര്‍ട്ടിഫിക്കറ്റും ഭിന്നശേഷിയുള്ളവരും ഹോസ്റ്റലറായിട്ടുള്ളവരും അതുമായി  ബന്ധപ്പെട്ട സാക്ഷ്യപത്രം നല്‍കണം.  അപേക്ഷിക്കേണ്ട അവസാന തിയ്യതി ഓഗസ്റ്റ് 15. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം.

date