പൂമല ഡാമിന്റെ ഒരു സ്പില്‍വേ ഷട്ടര്‍ തുറന്നു; മലവായ തോടിന്റെ ഇരുവശങ്ങളിലുമുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
പൂമല ജലസംഭരണിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമിന്റെ ഒരു സ്പില്‍വേ ഷട്ടര്‍ തുറന്നു. രാവിലെ 11.30-ന് ജലനിരപ്പ് മൂന്നാം ഘട്ട മുന്നറിയിപ്പ് പരിധിയായ (3rd warning level) 28 അടിയില്‍ എത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഒരു സ്പില്‍വേ ഷട്ടര്‍ 0.5 സെന്റീമീറ്റര്‍ ഉയര്‍ത്തിയത്. 29 അടി പരമാവധി ജലസംഭരണ നിലയുള്ള ഡാമിലെ നിലവിലെ ജലനിരപ്പ് 28 അടിയാണ്.
ഡാം തുറന്ന പശ്ചാത്തലത്തില്‍ മലവായ തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവരും മുളങ്കുന്നത്തുകാവ്, കോലഴി പഞ്ചായത്ത് നിവാസികളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ നിര്‍ദ്ദേശിച്ചു.
സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ, മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അജയകുമാര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ.ഐ. സീന, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ചുമതലയുള്ള രമ്യ, ഡാമിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എഞ്ചിനീയര്‍ സുനീഷ്, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്ത് സന്നിഹിതരായിരുന്നു.
- Log in to post comments