Post Category
കേരള വെറ്റിനറി സര്‍വ്വകലാശാലയില്‍ താത്കാലിക ഒഴിവുകള്‍: ജൂലൈ 25 വരെ അപേക്ഷിക്കാം
വയനാട് പൂക്കോട് പ്രവര്‍ത്തിക്കുന്ന കേരള വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയില്‍ വിവിധ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടീച്ചിംഗ് അസിസ്റ്റന്റ്, ലബോറട്ടറി അസിസ്റ്റന്റ്, ഗസ്റ്റ് ഫാക്കല്‍റ്റി എന്നീ തസ്തികകളിലേക്കാണ് നിലവില്‍ അവസരമുള്ളത്. വിശദാംശങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും www.kvasu.ac.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും മേല്‍വിലാസം എഴുതി അഞ്ച് രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച തപാല്‍ കവറും ഉള്ളടക്കം ചെയ്യണം. ജൂലൈ 25 വരെ അപേക്ഷ സമര്‍പ്പിക്കാം. വിലാസം- ദി കോഴ്‌സ് ഡയറക്ടര്‍, ഡിപ്ലോമ ഇന്‍ ഡയറി സയന്‍സ്, കോളേജ് ഓഫ് വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സസ്, പൂക്കോട്, ലക്കിടി (പി.ഒ), വയനാട്, കേരള-673576.
date
- Log in to post comments